 
അഞ്ചൽ: അഞ്ചൽ ടൗൺ ഒന്നാം നമ്പർ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ നിർവഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എ. സലീം, സെക്രട്ടറി നാസർ, വൈസ് പ്രസിഡന്റ് നദീറാ ഗഫൂർ, രക്ഷാധികാരി വേടർപച്ച രവീന്ദ്രൻ പിള്ള, ട്രഷറർ ഇർഷാദ് അഞ്ചൽ, അബ്ദുൽ റഹീം സുനിൽകുമാർ,താഹ, ഹക്കീം, അനിൽ കുമാർ, മായ തുടങ്ങിയവർ സംസാരിച്ചു.