പത്തനാപുരം: ഗാന്ധിഭവനിലെ ഗാന്ധിജയന്തി ആഘോഷവും സ്നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയുടെ നൂറാം ദിന സംഗമവും സ്വാതന്ത്ര്യസമര സേനാനി ബേക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ.പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. മഹാത്മാഗാന്ധിയെ നേരിൽ കണ്ട, നൂറ്റിയൊന്നു വയസ് പിന്നിട്ട, കായംകുളം സ്വദേശിയായ ബേക്കർ സാഹിബിനെയും ഐ.എം.എ. (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ദേശീയ പ്രസിഡന്റ് ഡോ.ആർ.വി. അശോകനെയും ആദരിച്ചു.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, റവ.വൈ.തോമസ് മുട്ടുവേലിൽ കോർ എപ്പിസ്ക്കോപ്പ, എഴുത്തുകാരി അനാമിക, എൻ.സി.ശാന്തമ്മ, കെ.കെ.ഗോപാലകൃഷ്ണൻ, എ.പ്രദീപ് കുമാർ,
എന്നിവർ പ്രസംഗിച്ചു.
കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകരും വർക്കല മഹാത്മാഗാന്ധി മെമ്മോറിയൽ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിഭവൻ അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടന്നു.