ncp-kollam-padam

കൊല്ലം: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി.പത്മാകരൻ, താമരക്കുളം സലിം, എസ്.പ്രദീപ്കുമാർ, സന്തോഷ്.കെ.തോമസ്, സി.എൻ.ശിവൻകുട്ടി, ആർ. കെ.ശശിധരൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പടിക്കൽ, ബി. ബൈജു, കുണ്ടറ പ്രതാപൻ എന്നിവർ പങ്കെടുത്തു.
നിയോജക മണ്ഡലം പ്രസിഡന്റുമാരായ ചെന്നലിൽ ഗോപകുമാർ, സുഗതൻ പറമ്പിൽ, ആർ.സന്തോഷ്, ജി.സുരേഷ് കുമാർ, വി.ചന്ദ്രൻ, സാംസൻ നൊറോൻഹ, എസ്.റിയാസ്, തുളസീധരൻ പിള്ള, എസ്.കെ. ഷീജ ലാൽ എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി. എൽ.ഡി.എഫ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ യോഗം അശോചിച്ചു.