എഴുകോൺ : എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന ഗാന്ധിജയന്തിയാഘോഷം അനുസ്മരണം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.മധുലാൽ അദ്ധ്യക്ഷനായി. സി.ആർ.അനിൽകുമാർ,രതീഷ് കിളിത്തട്ടിൽ, വി.തുളസീധരൻ, പി. എസ്.അദ്വാനി, എഴുകോൺ രാജ്മോഹൻ, എസ്.എച്ച്. കനകദാസ് , കെ.ജയപ്രകാശ് നാരായണൻ, ഷാബുരവീന്ദ്രൻ ,അലിയാർകുഞ്ഞ്, രാജീവ്, തിലകൻ ,മഞ്ജുരാജ് ,ജോബ്, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.