 
എഴുകോൺ : എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.എസ്.അദ്വാനി, ടി. ആർ.ബിജു, സി.രാജ്‌മോഹൻ,രഞ്ജു ജോൺ, ടി. തിലകൻ, കല്ലൂർ മുരളി, മഞ്ചുരാജ് തുടങ്ങിയവർ സംസാരിച്ചു.