ചാത്തന്നൂർ: 1937നവംബർ 1ന് ഗാന്ധിജി പാരിപ്പള്ളിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തിന്റെ സ്മരണയ്ക്കായി ഗാന്ധി ദർശൻ സമിതി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പാരിപ്പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് അനാച്ഛാദനം ചെയ്തു. സമിതി നിയോജക മണ്ഡലം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി.ഹെൻട്രി, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ, ജില്ലാ വൈസ് പ്രസിഡന്റ് ബാബു പട്ടത്താനം, ജനറൽ സെക്രട്ടറി രാജു.ഡി.പണിക്കർ, സരസ്വതിഅമ്മ, നിജാബ് മൈലവിള, പത്മജ സുരേഷ് എന്നിവർ സംസാരിച്ചു.