ചാത്തന്നൂർ: ഒഴുകുപാറ ഡോ. രാമൻകുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ അക്ഷരോത്സവവും ഇരുപത്തിയെട്ടാം ഓണാഘോഷവും ഇന്ന് മുതൽ 5 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് പൂജവയ്പ്പ്, 7.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ.
4ന് രാവിലെ 10ന് കായിക മത്സരങ്ങൾ, വൈകിട്ട് 6ന് ആൺകുട്ടികളുടെ ചമയവിളക്ക് മത്സരം, രാത്രി 7ന് കലാ മത്സരങ്ങൾ, 7.30ന് നടൻപാട്ട് മത്സരം, 8ന് സിനിമാറ്റിക് ഡാൻസ്. 5ന് രാവിലെ 7ന് പൂജയെടുപ്പ്, 8.30ന് അക്ഷരോത്സവവും വിദ്യാരംഭവും, വൈകിട്ട് 4ന് കഴകയറ്റ മത്സരം. 5ന് തലയണയടി മത്സരം, 6ന് സമ്മാനദാനം രാത്രി 8.30ന് നാടൻപാട്ട് എന്നിവ നടക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് റാംകുമാർ രാമനും സെക്രട്ടറി എ.അജികുമാറും അറിയിച്ചു.