ആയൂർ: ആയൂർ ടൗണിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസും റോഡുവിളയിൽ നിന്ന് ആയൂരേക്ക് വന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിച്ച ഇന്നോവ കാറിൽ രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലൻസ് നിശേഷം തകർന്ന നിലയിലാണ്. കൊട്ടാരക്കര പ്രദേശങ്ങളിൽ ഓടുന്നതാണ്‌ ആംബുലൻസ്. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. ചടയമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.