
കൊല്ലം: പ്രഭാതസവാരിക്കിടെ വൃദ്ധൻ കാറിടിച്ച് മരിച്ചു. കിളികൊല്ലൂർ മങ്ങാട് മുണ്ടയ്ക്കൽ വിള കായൽവാരത്തിന് സമീപം വിഷ്ണുഭവനിൽ കെ. പ്രഭാകരനാണ് (84, റിട്ട. റെയിൽവേ) മരിച്ചത്. കൊല്ലം ബൈപ്പാസിൽ മങ്ങാട് കമ്പോളത്തിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സമീപത്തെ കടയിലേക്ക് ചായ കുടിക്കാൻ കയറുമ്പോഴായിരുന്നു അപകടമെന്ന് പറയുന്നു. ഭാര്യ: രത്‌നമ്മ. മക്കൾ: ശ്യാമള, കൃഷ്ണകുമാരി, പ്രിയ, പരേതനായ പ്രദീപ്, പ്രമോദ്. മരുമക്കൾ: ബേബി, വാമദേവൻ, മുരളീധരൻ, സരിത, രമ്യ. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.