
ശാസ്താംകോട്ട: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. മൈനാഗപ്പള്ളി വേങ്ങ ഐ.സി.എസ് ജംഗ്ഷൻ കുറവരുടെ വടക്കതിൽ (മുജീബ് മൻസിൽ) പരേതനായ നൂറുദ്ദീൻ കുട്ടിയുടെയും നഫീസ ബീവിയുടെയും മകൻ ഹുസൈനാണ് (50) മരിച്ചത്. കഴിഞ്ഞ 26ന് രാത്രിയിൽ ആഞ്ഞിലിമൂടിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചായിരുന്നു അപകടം. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു. കബറടക്കം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഷാഹുദീൻ, ഷെരീഫ ബീവി, റംലാ ബീവി, നാസർ, അഷ്റഫ്, ഷാജഹാൻ, അഹമ്മദ്, മുജീബ്.