photo
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന സേവന ദിനാചരണം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശനും യൂണിയൻ സെക്രട്ടറി ആർ.ഹരിദാസും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയുടെ ഭാഗമായി സേവന ദിനാചരണം നടന്നു. യൂണിയൻ ഓഫീസും സമീപ പ്രദേശങ്ങളും ശുചീകരിച്ച് വൃത്തിയാക്കി. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും യോഗം ഡയറക്ടറുമായ ജി.ബൈജു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റും കരവാളൂർ പഞ്ചായത്ത് അംഗവുമായ ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റും കരവാളൂർ പഞ്ചായത്ത് അംഗവുമായ ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്,വനിതസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയമ്മ രവീന്ദ്രൻ, അമ്പിളി ശിവാനന്ദൻ, രത്നമ്മ, സുധർമ്മ തുളസീധരൻ, ജീവനക്കാരായ സുഗതൻ, അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.