പുനലൂർ: തെന്മല പഞ്ചായത്തിലെ എസ്റ്റേറ്റ് മേഖലയായ ചാലിയക്കരയിൽ ബി.എസ്.എൻ.എൽ മൊബൈൽ ടവർ പ്രവർത്തന രഹിതമായതിനെതിരെ പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മൊബൈൽ ടവർ പ്രവർത്തിക്കാത്തത് കാരണം ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. വർഷങ്ങളായി ബി.എസ്.എൻ.എല്ലിനെയാണ് ഇവ‌ർ ആശ്രയിക്കുന്നത്. പ്രദേശത്ത് ഒരു സ്വകാര്യ മൊബൈൽ ടവർ സ്ഥാപിച്ചതിന് ശേഷമാണ് നിലവിലെ ബി.എസ്.എൻ.എൽ ടവർ പ്രവർത്തന രഹിതമായതെന്ന് പ്രദേശവാസികൾ പറയുന്നു. ഇത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

നിലവിലെ ബി.എസ്.എൻ.എൽ ടവറിന്റെ തകരാറുകൾ പരിഹരിച്ച് നൽകിയില്ലെങ്കിൽ ജനകീയ സമരം ആരംഭിക്കും. ജി.ഗിരീഷ്കുമാർ , വാർഡ് അംഗം