
കൊല്ലം: ശ്രീനാരായണ വനിത കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഓണാഘോഷം "ഓണവർണ്ണങ്ങൾ 2022" കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അഞ്ഞൂറോളം പേർ പങ്കെടുത്തു. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ് ഡോ.ജാജി മോൾ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ ഓണ സന്ദേശo നല്കി.പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയുമായ ലതിക സംസാരിച്ചു. എൽ.കെ.ശ്രീദേവി സ്വാഗതവും പ്രോഗം കൺവീനർ ഡോ.ശില്പ ശശാങ്കൻ നന്ദിയും പറഞ്ഞു.പൂർവ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണ സദ്യയും ഒരുക്കിയിരുന്നു.