പുത്തൂർ: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞത്തിന് ഇന്ന് സമാപനമാകും. രാവിലെ 8ന് ദേവീഭാഗവത പാരായണം, തുടർന്ന് പ്രഭാഷണം, ഉച്ചക്ക് 1ന് സമൂഹ സദ്യ, 2ന് യജ്ഞ സമർപ്പണം, കലശപൂജ, അവഭൃഥ സ്നാന ഘോഷയാത്ര, വൈകിട്ട് 6.45ന് ദീപാരാധന, കളമെഴുത്തും പാട്ടും. രാമപുരം ഉണ്ണിക്കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിലാണ് യജ്ഞം നടന്നുവരുന്നത്. പ്രത്യേക പൂജകളും ചടങ്ങുകളിലും വലിയ ഭക്തജന പങ്കാളിത്തമുണ്ടായിരുന്നു. നാളെ രാവിലെ 7ന് വിദ്യാരംഭം. വെണ്ടാർ ശ്രീവിദ്യാധിരാജ ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ലാലാമണി, പുനലൂർ എസ്.എൻ.കോളേജ് അദ്ധ്യാപിക ഡോ.ദീപ്തി സംഗീത് എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.