 
കരുനാഗപ്പള്ളി: ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന മുനമ്പത്ത് ഹാജി എം.വി കോയാക്കുഞ്ഞിന്റെ 26-ാം ചരമവാർഷിക സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക സമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി വിദ്യാഭ്യാസ അവാർഡുകളും മുനമ്പത്ത് വഹാബ് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. കമറുദ്ദീൻ മുസലിയാർ ചികിത്സാ ധനസഹായ വിതരണവും നടത്തി. ജെ.എം.അസ്ലം, നാസർ പോച്ചയിൽ, സലിം മാഷ്, ടി.കെ.സദാശിവൻ, ജഗത് ജീവൻ ലാലി, സിംലാൽ, പി.പശുപാലൻ, കുന്നേൽ രാജേന്ദ്രൻ, കുഞ്ഞുമോൻ കുളച്ചയിൽ എന്നിവർ സംസാരിച്ചു.