
ചാത്തന്നൂർ: ഗാന്ധിജിയുടെ ആദർശങ്ങളും സന്ദേശങ്ങളും വിലമതിക്കാനാകാത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.ചാത്തന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനാട് ചന്തമുക്കിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് പതാക ഉയർത്തുകയും ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനനടത്തുകയും ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ബ്ലോക്ക് പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ
എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ,സുഭാഷ് പുളിക്കൽ, ചാത്തന്നൂർ മുരളി, സജിസാമുവൽ, ബിജു വിശ്വരാജൻ,ബിൻസി വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.