kpsta-

കൊട്ടാരക്കര: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുളക്കട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഉപജില്ലാ തല ക്വിസ് മത്സരവും താമരക്കുടി എസ്.വി.വി.എച്ച്.എസ് സ്കൂളിൽ വച്ച് നടന്നു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഷാജി തോമസ് അദ്ധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി ബിജു കെ.മാത്യു ,സജി സാമുവൽ ,ഷീജ ,വിമൽ എം.നായർ ,അജികുമാർ ,ഗോപാലകൃഷ്ണൻ ,ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് താമരക്കുടി എസ്.വി.വി.എച്ച്.എസ് സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരായ എൻ.അജികുമാർ ,ആർ.ഗോപാലകൃഷണൻ എന്നിവരെ ആദരിച്ചു . ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.