കൊല്ലം:പ്രശ​സ്ത​മായ അഷ്ട​മുടി വീര​ഭ​ദ്ര​സ്വാമി ക്ഷേത്രി​ത്തിലെ ഉരുൾനേർച്ചയ്ക്ക് തുടക്കമായി. ​
ഉരുൾ ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധിച്ച് ഇന്ന് വൈകിട്ട് നാല​രയ്ക്ക് നട​ക്കുന്ന അവാർഡ് ദാന-അനുമോ​ദ​ന ​സ​മ്മേ​ളനം എൻ.​കെ.​പ്രേ​മ​ച​ന്ദ്രൻ എം.​പി. ഉദ്ഘാടനം ചെയ്യും ദേവസ്വം വർക്കിംഗ് പ്രസി​ഡന്റ് മങ്ങാട് സുബിൻ നാരാ​യൺ അദ്ധ്യ​ക്ഷനാകും. എസ്.​എസ്.എൽ.​സി. പരീ​ക്ഷ​യിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി​കൾക്കിള്ള ഉപ​ഹാരം ചാത്ത​ന്നൂർ പോലീസ് അസി​സ്റ്റന്റ് കമ്മീ​ഷ​ണർ ബി.​ഗോ​പ​കു​മാർ വിത​രണം ചെയ്യും. ഡോ.​പ​ള്ളി​യ്ക്കൽ സുനിൽ അനു​ഗ്രഹ പ്രഭാ​ഷണം നടത്തും. ഡോ.സി.അനി​താ​ശ​ങ്കർ മുഖ്യ​പ്ര​ഭാ​ഷണം നടത്തും. അഞ്ചാ​ലും​മൂട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീ​സർ സി.​ദേ​വ​രാ​ജൻ,ലാൽകു​മാർ, ജി.​രാ​ധാ​കൃ​ഷ്ണ​ബാബു, എസ്.​ശ്രീ​നി​വാ​സൻ, എസ്. പൂർണേന്ദു എന്നി​വരെ ആദ​രിക്കും. ഉത്സവ സമാ​പന ദിവ​സ​മായ നാളെ രാവിലെ 9ന് നട​ക്കുന്ന സാസ്‌കാ​രിക സമ്മേ​ളനം എം. മുകേഷ് എം.​എൽ.എ ഉദ്ഘാ​ടനം ചെയ്യും.ദേവസ്വം വർക്കിംഗ് പ്രസി​ഡന്റ് ജി.​ഗി​രീഷ് കുമാർ അദ്ധ്യ​ക്ഷനാകും. ചെട്ട​മേളത്തോടെ ഉരുൾ ഉത്സവം സമാ​പി​ക്കും.
.