
കിഴക്കേകല്ലട:സി.വി.കെ.എം.എച്ച്.എസിലെ 1987 ബാച്ചിന്റെ കൂട്ടയ്മയായ 'സഹപാഠികൾ 1987'ന്റെ പൂർവ വിദ്യാർത്ഥി സംഗമം സകൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സ്കൂളിലെ മുൻ അദ്ധ്യാപകൻ കുഞ്ഞിരാമ കുറുപ്പ് ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പ് പ്രസിഡന്റ് വി.സജീവ് അദ്ധ്യക്ഷനായി.പൂർവ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. 2021-22 കാലയളവിൽ വിവിധ തൊഴിൽ മേഘലയിൽ പ്രമോഷൻ നേടിയ ഉദയകുമാർ, ബിനി,മിനി വർഗ്ഗീസ് എന്നിവരെ അനുമോദിച്ചു.പൂർവ്വ അദ്ധ്യാപകരായ സുരേന്ദ്രൻ കുട്ടപ്പൻ,ഗോപി,ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.ഉന്നത വിദ്യാഭ്യസത്തിൽ വിജയികളായവരെയും വിവിധ മേഘലകളിൽ കഴിവ് തെളിയിച്ചവരെയും മൊമെന്റോ നൽകി അനുമോദിച്ചു ഗ്രൂപ്പ് സെക്രട്ടറി ബിന്ധു സ്വാഗതവും ഗ്രുപ്പ് കമ്മിറ്റി അംഗം റോസ് മേരി നന്ദിയും പറഞ്ഞു. സുകൂൾ മുറ്റത്ത് അദ്ധ്യാപകരും സഹപാഠികളും ചേർന്ന് നെല്ലിമരവും,വേപ്പ് മരവും നട്ടു.
.