
കരുനാഗപ്പള്ളി: കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിന്റെ 995 -ാംഭരണ സമിതി അംഗവും ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും 1113-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി അംഗവുമായിരുന്ന ആദിനാട് തെക്ക് കയ്യാലത്ത് മഠത്തിൽ എൻ. രാമചന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: തുളസിഅമ്മ. മക്കൾ: അനിൽകുമാർ (ഗവ. സെക്രട്ടേറിയേറ്റ്, ധനകാര്യവകുപ്പ്), സുനിൽകുമാർ (വി.എസ്.എസ്.സി, തിരുവനന്തപുരം), സുരേഷ് കുമാർ, സുഭാഷ്. മരുമക്കൾ: സുജ, ചിത്ര, മായാലക്ഷ്മി, നിഷ. സഞ്ചയനം 9ന് രാവിലെ 8ന്.