kalavedi-

കൊല്ലം :പെരിനാട് കലാവേദിയുടെ 54-ാം വാർഷികവും നവരാത്രി ഉത്സവവും തുടങ്ങി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കർണാടക സംഗീതജ്ഞൻ കൊല്ലം വി.സജികുമാർ ഉദ്ഘാടനം ചെയ്തു. കലാവേദി ഉപരിസമിതി അംഗം ആർ.സുദർശനൻ അദ്ധ്യക്ഷനായി.കൗൺസിലർ ടെൽസാ തോമസ്, കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ബാലജനസഖ്യം സെക്രട്ടറി ടി.ആർ.ശ്രുതി രാജ്‌, സ്വാഗതവും വനിതാരംഗം സെക്രട്ടറി ഗിരിജാ ശേഖർ നന്ദിയും പറഞ്ഞു.അതുല്യ സോമനാഥിന്റെ സംഗീത സദസും സംസ്ഥാനതല സംഘനൃത്തവും നടന്നു.