ശാസ്താംകോട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ സമ്മേളനം ഇന്ന് ശാസ്താംകോട്ടയിൽ നടക്കും. ആഞ്ഞിലിമുട് ജാസ്മിൻ ഹാളിൽ രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മേഖലാ പ്രസിഡന്റ് ഹനീഫ അബീസ് അദ്ധ്യക്ഷനാകും.വിദ്യാഭ്യാസ അവാർഡ് ദാനം, ആദരിക്കൽ എന്നിവ നടക്കും.ഉച്ചയ്ക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂർ ഉദ്ഘാടനം ചെയ്യും.