photo-
പടം: ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ശൂരനാട് വടക്ക് പഞ്ചായത്തുതല ചിന്തൻ ശിബിരം കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ജി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ മാതൃകയിൽ ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശൂരനാട് വടക്ക് പഞ്ചായത്ത് തല ചിന്തൻ ശിബിരം നടത്തി. കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ജി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ വി.വേണുഗോപാലക്കുറുപ്പ് അദ്ധ്യക്ഷനായി. ഗാന്ധി ജയന്തി ദിനത്തിൽ പഞ്ചായത്തിലെ പാർട്ടി പ്രവർത്തകർക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു പരിഹരിച്ചു പാർട്ടി പ്രവർത്തനം കൂടുതൽ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ചിന്തൻ ശിബിരം സംഘടിപ്പിച്ചത്.18 വാർഡുകളിൽ നിന്ന് 170 പ്രതിനിധികൾ പങ്കെടുത്തു ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി മെമ്പർ എം.വി. ശശികുമാരൻനായർ,ബ്ലോക്ക് പ്രസിഡന്റുമാരായ സുകുമാരൻ നായർ, തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ്.അനുതാജ്, സി.കെ.പൊടിയൻ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ.എൻ പണിക്കർ പ്രതിനിധികൾക്ക് ക്ലാസെടുത്തു.ശൂരനാട് മണ്ഡലം പ്രസിഡന്റ് എച്ച്. അബ്ദുൽ ഖലീൽ സ്വാഗതവും ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു