photo
നബി ദിനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം താലൂക്ക് ജമാ അത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി നിർവഹിക്കുന്നു

കരുനാഗപ്പള്ളി: മുഹമ്മദ് നബിയുടെ 1498 ജന്മദിനം വിപുലമായ പരിപാടികളോടെ കരുനാഗപ്പല്ലി താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. നബി ദിനത്തെ വരവേൽക്കാൻ പള്ളികളിലും മദ്റസകളിലും തൈക്കാവുകളിലും പൊതുഇടങ്ങളിലും കൊടിയും തോരണവും കൊണ്ട് അലങ്കരിച്ചു. നബിദിനത്തിന്റെ ഭാഗമായി പള്ളിക്കളിൽ മൗലൂദ് പാരയണം, അന്നദാനം, മദ്റസ കലോത്സവം, പ്രത്യേക പ്രാർത്ഥനകൾ എന്നിവ നടത്തും. ഇതോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നേതൃത്വത്തിൽ 36 അംഗ ജമാഅത്തുകളെ പങ്കെടുപ്പിച്ച് കൊണ്ട് 9 ന് വൈകിട്ട് 4 ന് പുതിയകാവിൽ നിന്ന് കരുനാഗപ്പള്ളിലേക്ക് മഹാറാലി സംഘടിപ്പിക്കും. നബിദിനത്തിന്റെ ക്രമീകരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം താലൂക്ക് ജമാ അത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി നിർവഹിച്ചു.