grandhasala-padam
അസ്ഹർ ഇബ്നു സ്മാര ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: അകാലത്തിൽ വിടപറഞ്ഞ കുരുന്നു പ്രതിഭ അസ്ഹർ ഇബ്നു നജീമിന്റെ സ്‌മരണാർത്ഥം സ്വന്തം ഗ്രാമത്തിൽ വായനശാല പ്രവർത്തനം ആരംഭിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.ജി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എയും ഗ്രന്ഥശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും നിർവഹിച്ചു.

തുടർന്ന് രാജൻ പി.തൊടിയൂർ നയിച്ച ക്വിസ് മത്സരവും സന്തോഷ് ചവറസൗത്ത്, സന്തോഷ് പ്ലാശ്ശേരിൽ, അശോക് കുമാർ ഇല്ലിക്കുളം, സലാം പനച്ചമൂട്, ജയകൃഷ്ണൻരാഘവൻ, വി.ചന്ദ്രപ്പൻ, ഗിന്നസ് വിനോദ്, പി.ദേവി എന്നിവർ പങ്കെടുത്ത കാവ്യസദസ് അരങ്ങേറി.
യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയ രാജൻ പി.തൊടിയൂർ, സി.എ പരീക്ഷയിൽ ഉന്നതവിജയം നേടിയ അരവിന്ദ് സി.പ്രദീപ്, അദ്ധ്യാപകൻ റെജി എസ്. തഴവ, കവി സന്തോഷ് തെക്കുംഭാഗം എന്നിവരെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തകം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർകാരിക്കൽ, ഗ്രാമപഞ്ചായത്തംഗം ബിന്ദു വിജയകുമാർ, എസ്.മോഹനൻ, എൻ.പ്രസന്ന, എൽ.ഗംഗകുമാർ, ജബ്ബാർ വെട്ടത്തയ്യത്ത് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി സി. ജയചന്ദ്രൻ സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.