കുന്നത്തൂർ : ഐവർകാല മണപ്പള്ളഴികത്ത് കൊച്ചുകുഞ്ഞ് പണിക്കർ സ്മാരക ഗവ.ആയുർവേദ ആശുപത്രിയിൽ ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മന്ദിരത്തിന്റെ സമർപ്പണം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ആയുഷ് മിഷൻ ഡി.പി.എം ഡോ.ഷൈജു പദ്ധതി വിശദീകരണം നടത്തി. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഗോപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, വൈസ് പ്രസിഡന്റ് ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, ബ്ലോക്ക് പഞ്ചായത്തംഗം രാജി, ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺമാരായ ശ്രീലേഖ, ഷീജാ രാധാകൃഷ്ണൻ, ഡാനിയേൽ തരകൻ, ഡോ.കെ.എസ്.പ്രിയ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.എം.ലക്ഷ്മി നന്ദിയും പറഞ്ഞു.