കൊട്ടാരക്കര: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാരംഭം ചടങ്ങിൽ ആദ്യക്ഷരം കുറിക്കാൻ നൂറുകണക്കിന് കുരുന്നുകൾ എത്തി. കൊട്ടാരക്കര ശ്രീമഹാ ഗണപതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ രക്ഷിതാക്കൾക്കൊപ്പം എത്തിയത് നാനൂറോളം കുരുന്നുകളാണ്. ക്ഷേത്രത്തിലെ മുൻ നേൽശാന്തി ഹരിപ്പോറ്റി, ശക്തി കുളങ്ങര തിരുനല്ലൂർ മഠത്തിലെ ഭദ്രദാസൻതിരുമേനി, പ്രസാദ് തിരുമേനി എന്നിവരാണ് കുട്ടികളെ അക്ഷരമെഴുതിച്ചത്. രാവിലെ മുതൽ കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രവും പരിസരവും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.