phot

പുനലൂർ: മുൻ പുനലൂർ എം.എൽ.എയും കോൺഗ്രസ് നേതാവുമായ തൊളിക്കോട് വേമ്പാട്ട് ഹൗസിൽ പുനലൂർ മധുവിന് ആയിരങ്ങൾ യാത്രാമൊഴി നൽകി. തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചൊവ്വാഴ്ച രാവിലെ 7ന് വിലാപയാത്രയായി മൃതദേഹം പുനലൂരിലെ രാജീവ് ഭവനിലും തുടർന്ന് നഗരസഭാ കാര്യാലയത്തിലും പൊതുദർശനത്തിന് വച്ചു. മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ഭൗതികദേഹം ഉച്ചയോടെ തൊളിക്കോട്ടെ വീട്ടിലെത്തിച്ചത്.

മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, എം.എൽ.എമാരായ പി.എസ്.സുപാൽ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, എം.വിൻസന്റ്, ഡി.സി.സി പ്രസിഡന്റുമാരായ പി.രാജേന്ദ്ര പ്രസാദ്, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ല സെക്രട്ടറി കെ.സുദേവൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാഷ് ബാബു, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, മുഖ്യമന്ത്രിക്ക് വേണ്ടി പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, ശൂരനാട് രാജശേഖരൻ, കെ.രാജഗോപാൽ, കെ.സി.വേണുഗോപാൽ, കെ.സി.രാജൻ, ബിന്ദുകൃഷ്ണ, എൻ.അഴകേശൻ, ഭാരതീപുരം ശശി, പന്തളം സുധാകരൻ, ടി.ശരത്ത്ചന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് 5ന് പൂർണ ബഹുമതികളോടെ മൃതദേഹം വീട്ടുളപ്പിൽ സംസ്കരിച്ചു.