കൊല്ലം: കരുനാഗപ്പള്ളി എക്സസൈസ് റേഞ്ച് വിമുക്തി പഠന കേന്ദ്രവും
കേരള സർവകലാശാല നാഷണൽ സർവീസ് സ്‌കീമും (കൊല്ലം ജില്ല ) സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. കരുനാഗപ്പള്ളി റേഞ്ച് ഓഫീസ് അങ്കണത്തിൽ നടന്ന ക്യാമ്പിൽ
65 വിദ്യാർത്ഥികൾ പങ്കെടുത്തു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. അഡ്വ. അനിൽ എസ്.കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി.ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൈസ് ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. വിവിധ വിഷയങ്ങളിൽ അദ്ധ്യപകർ ക്ലാസ് നയിച്ചു.
ജീവകാരുണ്യപ്രവർത്തകൻ പോച്ചയ്യിൽ നാസർ, കെന്നഡി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മായാ ശ്രീകുമാർ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.രാജു, എൻ.എസ്.എസ് കൊല്ലം ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ വിളംബര ഘോഷയാത കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം
സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മിഷണർ വി.റോബർട്ട് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.
സമാപനസമ്മേളനം സിനിമാതാരം ജയകുമാർ ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് കമ്മിഷണറും ജില്ലാ വിമുക്തി മാനേജറുമായ വി.രാജേഷ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി
വി.വിജയകുമാർ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ,
കേരള സ്റ്റേറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.സജികുമാർ, കെന്നഡി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഗംഗാറാം കണ്ണമ്പള്ളി,
കേരള സ്റ്റേറ്റ് സ്റ്റാഫ് അസോ. ജില്ലാ സെക്രട്ടറി സന്തോഷ് വർഗീസ്, വാർഡ് കൗൺസിലർ സിന്ധു എന്നിവർ സംസാരിച്ചു. പി.എൽ.വിജിലാൽ, ഡി.എസ്. മനോജ് കുമാർ, വൈ.സജികുമാർ, എസ്.ആർ.ഷെറിൻ രാജ്, അനിൽകുമാർ, അബ്ദുൽ മനാഫ് എന്നിവർ നേതൃത്വം നൽകി.