navodayam-photo

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ഡോ.എസ്.ശ്രീനിവാസൻ 12 കുരുന്നുകൾക്ക്

ആദ്യക്ഷരം പകർന്ന് നൽകി.വിദ്യാരംഭചടങ്ങുകൾക്ക് ഗ്രന്ഥശാല കലാസമിതി വനിതാ വേദി ഭാരവാഹികളായ ബേബി ഭാസ്ക്കർ, എസ്.നാസർ, വി.ബിജു,കെ.എസ്. അജിത് കുമാർ, എസ്.നജീബ്, എസ്.രാജി, പി സീനത്ത് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പ്രമുഖ ഗ്രാമീണ ഗ്രന്ഥശാലയായ നവോദയത്തിൽ സാഹിത്യ വിമർശകനായ കെ.പി. അപ്പൻ 1996 ലാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം

കുറിച്ചത്.