പുനലൂർ: ഇടമൺ ഹോളിമാസ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാരംഭത്തിന്റെ ഭാഗമായി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങ് കോട്ടുക്കൽ തുളസി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും സീനിയർ പ്രിൻസിപ്പലുമായ എസ്.മോഹൻ, പ്രിൻസിപ്പൽ ജി.എസ്.സൗമ്യ, അദ്ധ്യാപകരായ സഹദേവൻ, പ്രേമകുമാരി,അക്കാഡമിക് കോ-ഓഡിനേറ്റർ ശ്രീജ സൂസൻ ജോൺ എന്നിവർക്ക് പുറമെ സ്കൂൾ പി.ടി.എ ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറി, അനദ്ധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.