ima-padam

കൊല്ലം: അനസ്തേഷ്യയേയും അനസ്തേഷ്യ നൽകുന്ന ഡോക്ടർമാരെപ്പറ്റിയും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അനസ്തേഷ്യ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്തേഷ്യോളജിസ്റ്റിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വിളംബരം ചെയ്തു കൊണ്ടുള്ള ദീപശിഖാ റാലി തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്നും ആരംഭിച്ചു.ഇന്ത്യയിലെ എല്ലാ ഐ.എസ്.എ ബ്രാഞ്ചുകളിലൂടെയും സഞ്ചരിച്ച് റാലി 15ന് ഡൽഹിയിൽ എത്തിച്ചേരും.കൊല്ലത്ത് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഗംഗ ജയപ്രകാശ്, സെക്രട്ടറി ഡോ.അരുൺകുമാർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ.സി.ആർ.സെൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി ആലപ്പുഴ ബ്രാഞ്ച് ഭാരവാഹികൾക്ക് കൈമാറി.

ഫോട്ടോേ ക്യാപ്ഷൻ: ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്തേഷ്യോളജിസ്റ്റിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വിളംബരം ചെയ്തുള്ള ദീപശിഖ കൊല്ലത്ത് ഐ.എസ്.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഗംഗ ജയപ്രകാശ്,സെക്രട്ടറി ഡോ.അരുൺകുമാർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ.സി.ആർ.സെൻ എന്നിവർ ആലപ്പുഴ ബ്രാഞ്ച് ഭാരവാഹികൾക്ക് കൈമാറുന്നു.