കൊല്ലം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയതലം വർദ്ധിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വി.കെ.ശശിധരന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ഇന്നും നാളെയും മറ്രന്നാളും കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ശാസ്ത്ര സാംസ്കാരികോൽസവം സംഘടിപ്പിക്കും.ഇന്ന് രാവിലെ 10ന് കേരള സാഹിത്യ അക്കാഡമി ചെയർമാൻ പ്രൊഫ.കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ.വി.രാജേന്ദ്രബാബു അദ്ധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, എൻ.എസ്.ഹോസ്പിറ്റൽ സൊസൈറ്റി പ്രസിഡന്റ് പി.രാജേന്ദ്രൻ, കടപ്പാക്കട സ്പോർട്സ് ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു എന്നിവർ സംസാരിക്കും. കരിവെള്ളൂർ മുരളി വി.കെ.എസ് അനുസ്മരണ പ്രഭാഷണം നടത്തും. സംഘാടക സമിതി ജനറൽ കൺവീനർ കൊട്ടിയം രാജേന്ദ്രൻ സ്വാഗതവും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം ജി.രാജശേഖരൻ നന്ദിയും പറയും.ഉച്ചയ്ക്ക് 2.30ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സെമിനാറുകളുടെ ഉദ്ഘാടനം നിർവഹിക്കും. ശാസ്ത്രകലാജാഥ ഇന്നലെ ഇന്ന് നാളെ എന്ന സെമിനാറിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എൻ.ഗണേശ് വിഷയം അവതരിപ്പിക്കും. കെ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. വൈകിട്ട് 6 മുതൽ രമ.ടി.മോഹന്റെ നേതൃത്വത്തിലുള്ള കലാസംഘവും പരിഷത്ത് കണ്ണൂർ ജില്ലാ കലാസംഘവും കലാപരിപാടികൾ അവതരിപ്പിക്കും. 7ന് രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പി.രാജേന്ദ്രൻ അദ്ധ്യക്ഷനാകും. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ എം.വി.നാരായണൻ വിഷയാവതരണം നടത്തും. 8ന് രാവിലെ ശാസ്ത്രം,സംസ്കാരം,ജനാധിപത്യം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ.സുനിൽ.പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ഡോ.കാവുമ്പായി ബാലക്യഷ്ണൻ അദ്ധ്യക്ഷനാകും. ഉച്ചക്ക് 2ന് നടക്കുന്ന സെമിനാർ ഡോ.അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷനാകും. വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. എൻ. കെ. പ്രേമചന്ദ്രൻ എം.പി സുവനീർ പ്രകാശനം നിർവഹിക്കും. രക്ഷാധികാരി പി.രാജേന്ദ്രൻ, ചെയർമാൻ അഡ്വ. രാജേന്ദ്ര ബാബു, ജനറൽ കൺവീനർ കൊട്ടിയം രാജേന്ദ്രൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എൽ.രമേശ്, ജനറൽ സെക്രട്ടറി ജോജി കുട്ടുമ്മേൽ, സ്വരലയ സുന്ദരേശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.