ekn-1
എഴുകോൺ ഗ്രാമ പഞ്ചായത്ത് ഇലഞ്ഞിക്കോട് കോളനിയിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.എം.എം. ജോസ് കുട്ടികളെ എഴുത്തിനിരുത്തുന്നു

എഴുകോൺ : വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരങ്ങൾ പകർന്നു നൽകാൻ എഴുത്തു പുരയൊരുക്കി എഴുകോൺ ഗ്രാമ പഞ്ചായത്ത്.
ഇലഞ്ഞിക്കോട് പട്ടികജാതി കോളനിയിലാണ് ഗ്രാമ പഞ്ചായത്ത് വിദ്യാരംഭ ചടങ്ങ് നടത്തിയത്. ഇലഞ്ഞിക്കോട്,ഇടയ്ക്കിടം കോളനികളിലെ 10 കുട്ടികൾക്ക് റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് ആദ്യക്ഷരങ്ങൾ പകർന്ന് നൽകി. മുളങ്കാലുകൾ കൊണ്ട് അലങ്കരിച്ചൊരുക്കിയ വേദിയിലാണ് എഴുത്തു പുരയൊരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്.കനകദാസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സച്ചിൻ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ബിജു എബ്രാഹം, വി.സുഹർബാൻ, ആർ.എസ്.ശ്രുതി, സിന്ധു, അദ്ധ്യാപകൻ വി.മനേഷ് ,വിവിധ സംഘടനാ ഭാരവാഹികളായ പി.എസ്.അദ്വാനി, ഇരുമ്പനങ്ങാട് ഹരിദാസ്, ചിറ്റയം രാമചന്ദ്രൻ, കല്ലൂർ മുരളി, വിജയകുമാരി എന്നിവർ ആശംസയർപ്പിച്ചു. തുടർന്ന് കോളനിയിലെ കുടുംബങ്ങൾക്ക് സിറ്റിസൺ 2022 പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ ആമുഖ വിതരണവും പഠനോപകരണ വിതരണവും പായസവിതരണവും നടത്തി.