കൊല്ലം: കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് ആദ്യക്ഷരം എഴുതിക്കാൻ മന്ത്രി കെ. എൻ. ബാലഗോപാലും. കൊട്ടാരക്കരയിലെ ഔദ്യോഗിക വസതിയിലാണ് കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചത്. അറിവിന്റെ ലോകത്തേക്ക് കുട്ടികളെ ആനയിക്കാൻ കഴിഞ്ഞത് സന്തോഷം പകരുന്നതായി മന്ത്രി പറഞ്ഞു.