 
അഞ്ചൽ: സി.പി.എം ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനച്ചവിളയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി. പ്രകാശ് അദ്ധ്യക്ഷനായി. സി.പി.ഐ ലോക്കൽ സെക്രട്ടറി ഡോ.കെ.അലക്സാണ്ടർ കോശി, ഗ്രാമപഞ്ചായത്ത് അംഗം രാജീവ് കോശി, റോയി തങ്കച്ചൻ, ജെ.മോഹനകുമാർ, ആർ.ഷാജു തുടങ്ങിയവർ സംസാരിച്ചു.