വടക്കുംതല: പനയന്നാർ കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി, അവഭഥസ്നാഹ ഘോഷയാത്രയോടെ സമാപിക്കും. 6ന് രാവിലെ ഗണപതി ഹോമം വാരാഹവതാരം, 7ന് നരസിംഹാാവതാരം 8ന് ഉണ്ണിയൂട്ട്, വൈകിട്ട് വിദ്യാരാജ ഗോപാല മന്ത്രാർച്ചന. 9ന് രാവിലെ 10.30ന് മഹാമൃത്യുജയ ഹോമം 10നും 11നും രുഗ്മിണി സ്വയംവര പൂജ,​ ഉച്ചയ്ക്ക് സ്വയംവരസദ്യ,​ വൈകിട്ട് സർവ്വൈശ്വര്യ പൂജ, 11ന് കുചേലാഗമനപൂജ, നവഗ്രഹപൂജ, വൈകിട്ട് സോപാന സംഗീതം, രാത്രി 8ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, മേൽശാന്തി സുധാംശു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പുഷ്പാഭിഷേകം, 12ന് ശുക പൂജ എന്നിവ നടക്കും.

ദിവസവും യ‌ജ്ഞനശാലയിൽ പ്രത്യേക പൂജകൾ,​ അന്നാദാനം, ഭജന എന്നിവ ഉണ്ടാകും. ചേപ്പാട് ഹരിശങ്കർ ആചാര്യനായിച്ചുള്ള യ‌ജ്ഞത്തിൽ പത്തിയൂർ കൃഷ്ണകുമാർ, ഗിരീഷ് കായംകുളം, ചക്കുളം വിഷ്ണു എന്നിവരാണ് പൗരാണികർ.