shaji
ശ്രീ നാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥി ദിനാഘോഷം ഡോ. ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി ദിനാഘോഷം 'ഗുരു ശിഷ്യ സംഗമം' കൊല്ലം പോലീസ് ക്ലബ് ഹാളിൽ നടന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡോ.ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥി പ്രതിഭകളായ ഡോ.സുഭാഷ് നാരായണൻ , ജയശങ്കർ, വി.സുഗതൻ, ഡോ.വി.ശ്രീകുമാർ, സി.വിമൽ കുമാർ, ഡോ.പി.കെ.രാജഗോപാൽ,കെ.അനിൽ, രാജേഷ് മഹേശ്വർ എന്നിവരെ റിട്ട.ഡി.എസ്.പി ജി. എൻ.ജിനരാജൻ ആദരിച്ചു. വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥികളുടെ മക്കളായ ഡോ.ശരൺ.പി.കെ,ഡോ.രശ്മി രവീന്ദ്രൻ, അഞ്ജലി.എ, കാർത്തിക്.എസ് എന്നിവർക്കും കൊല്ലം എസ്.എൻ കോളജിൽ നിന്നും ഉന്നത വിജയവും റാങ്കും നേടിയ 26 വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണം ഡോ.പി.ചന്ദ്രസേനനും ഭാസ്കർ ഫൗണ്ടേഷൻ പ്രതിനിധി അനു ഭാസ്കറും ചേർന്ന് നിർവഹിച്ചു. ഡോ.എ.ജോൺ പണിക്കർ, എസ്.രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ബാലചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ബി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.