
കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സൗഹൃദസംഗമം നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ.ഷൺമുഖദാസ്, മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള എൽ.ആർ.സിയുടെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സദ്യയും വിവിധ മത്സരങ്ങളും ചർച്ചകളും നടന്നു.