കൊ​ല്ലം: നി​ര​വ​ധി ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​ക​ളാ​യ കു​റ്റ​വാ​ളി​ക​ളെ കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​ക്കി. ഓ​ച്ചി​റ വി​ത്രോ​ളി ത​റ​യിൽ ന​ന്ദു എ​ന്ന് വി​ളി​ക്കു​ന്ന ജി​തിൻ​രാ​ജ് (25), വ​ട​ക്കേ​വി​ള വി​ല്ലേ​ജിൽ പു​ന്ത​ല​ത്താ​ഴം ചേ​രി​യിൽ നാ​ഥന്റെ​ങ്ങ് വീ​ട്ടിൽ ആ​ദർ​ശ് (29) എന്നിവരാണ് അറസ്റ്റിലായത്. ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള​ളി,​ കാ​യം​കു​ളം സ്റ്റേ​ഷൻ പ​രി​ധി​കളിലായി പത്തോളം ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​യാ​ണ് ജിതിൻരാജ്. ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂർ, കൊ​ട്ടി​യം, കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷൻ പ​രി​ധി​യിൽ 14 ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​യാ​ണ് ആ​ദർ​ശ്. മു​മ്പ് ര​ണ്ട് ത​വ​ണ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​തൽ ത​ട​ങ്ക​ലിൽ പാർ​പ്പി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് ആ​ദർ​ശ്. കൊ​ടും​കു​റ്റ​വാ​ളി​കൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ പൊലീ​സ് മേ​ധാ​വി മെ​റിൻ ജോ​സ​ഫും ജി​ല്ലാ ക​ള​ക്​ട​റും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റും കൂ​ടി​യാ​യ അ​ഫ്‌​സാ​ന പർ​വീണും സ​മർ​പ്പി​ച്ച റി​പ്പോർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി. ക​രു​നാ​ഗ​പ്പ​ള്ളി എ.സി.പി വി.എ​സ് പ്ര​ദീ​പ് കു​മാർ, ഓ​ച്ചി​റ സ്റ്റേ​ഷൻ ഇൻ​സ്‌​പെ​ക്​ടർ എ. നി​സാ​മു​ദ്ദീൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ മാ​രാ​യ നി​യാ​സ്, സി.പി​.ഒ അ​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ജി​തിൻ​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്​ത​ത്. കൊ​ല്ലം എ.സി.പി അ​ഭി​ലാ​ഷ് എ, ഇ​ര​വി​പു​രം സ്റ്റേ​ഷൻ ഇൻ​സ്‌​പെ​ക്​ടർ അ​ജി​ത്ത് കു​മാർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ എസ്.ഐ ജ​യേ​ഷ്, സി.​പി.ഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ദർ​ശി​നെ അ​റ​സ്റ്റ് ചെ​യ്​ത​ത്. ഇ​വ​രെയും പൂ​ജ​പ്പു​ര സെൻ​ട്രൽ ജ​യി​ലി​ലേയ്ക്ക് മാറ്റി.​