
കൊല്ലം:മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാരംഭം ക്ഷേത്ര പ്രസിഡന്റ് പള്ളിക്കൂടത്തിൽ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. റിട്ട.അദ്ധ്യാപിക ഉദയസുകുമാരൻ കരുമാലിൽ, റിട്ട.എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ പി.എസ്.രാജേന്ദ്രൻ ശ്രീവൽസം, ക്ഷേത്രം മേൽശാന്തി പാലത്തുംപാട്ടിൽ ആർ.ശെൽവരാജ് എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ക്ഷേത്രം ട്രസ്റ്റ് മെമ്പർ പി. വിജയബാബു, അയത്തിൽ അനിൽകുമാർ, സജി കുരീപ്പുഴ എന്നിവർ പങ്കെടുത്തു