കൊല്ലം: കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള യു.ഐ.എം.കുണ്ടറയിൽ ദ്വിവത്സര എം.ബി.എ.ഫുൾ ടൈം കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും.50 ശതമാനം മാർക്ക് നേടി ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം പൂർത്തിയായവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി, അംഗീകൃത മത്സ്യതൊഴിലാളി എന്നീ വിഭാഗങ്ങൾക്ക് പഠനം സൗജന്യമാണ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി കുണ്ടറ ചെമ്മക്കാടുള്ള സെൻററിൽ നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9747097793, 9947108471