photo
ഐക്കരക്കോണം പബ്ലിക് ലൈബ്രറിക്ക് ഏരീസ് ഗ്രൂപ്പ് നൽകിയ പുസ്തകങ്ങൾ സെക്രട്ടറി ബി.ചന്ദ്രബാബു ഏറ്റുവാങ്ങുന്നു.

പുനലൂർ: വിജയദശമിയുടെ ഭാഗമായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിക്ക് 2000 പുസ്തകങ്ങൾ സൗജന്യമായി നൽകി. ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ.സോഹൻ റോയിയും പുനലൂർ ഏരീസ് ഫാമിലിയും ചേർന്നാണ് പുസ്തകങ്ങൾ നൽകിയത്. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് ബ്രാഞ്ച് മാനേജർ രാജേഷ് കുമാർ ലൈബ്രറി സെക്രട്ടറി ബി.ചന്ദ്രബാബുവിന് പുസ്തകങ്ങൾ കൈമാറി. അരുൺ കരവാളൂർ അദ്ധ്യക്ഷനായി. യോഗാചാര്യൻ സുഭാഷ് ബാബു,സംഗീത അദ്ധ്യാപിക അർച്ചന,ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.