xl
തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലഹരി വിരുദ്ധ ബോധ വത്കരണം ഗ്രാമ പഞ്ചായത്ത് അംഗം വിജു കാളിയന്തറ ഉദ്ഘാടനം ചെയ്യുന്നു

തഴവ : സംസ്ഥാനതല ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ കോളേജ് തല ഉദ്ഘാടനം തഴവ ഗവ. ആർട്‌സ് ആൻഡ് സയൻസിൽ ഗ്രാമ പഞ്ചായത്ത് അംഗം വിജു കിളിയന്തറ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ.ഇന്ദുശ്രീ അദ്ധ്യക്ഷയായി. സാമൂഹ്യപ്രവർത്തകൻ തഴവ സത്യൻ ലഹരി വിരുദ്ധ സന്ദേശം നൽകി. മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉദ്ഘാടനം വിക്ടേഴ്സ് ടെലിവിഷൻ ചാനൽ വഴി തത്സമയ പ്രദർശിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.വി.വിനോദ്, ആന്റി നാർകോട്ടിക് സെൽ കൺവീനർ എ.ദീപ, ഓഫീസ് സൂപ്രണ്ട് അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള കർമ്മപരിപാടികൾ അവതരിപ്പിച്ചു.