കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവ് പി.ഗോപിനാഥനെ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൊല്ലം ജില്ല ചെയർമാൻ കെ.സി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജി രവി, തൊടീയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, എൽ.കെ.ശ്രീദേവി, ചിറ്റുമൂല നാസർ, എൻ.അജയകുമാർ, നീലികുളം സദാനന്ദൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, അഡ്വ.സവിൻ സത്യൻ, എസ്. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.