ചവറ : ചവറപയ്യലക്കാവ് കുളത്തൂർമുക്ക് യുവജന ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പ്രദീപ് സി. കുളത്തൂർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, സി.രതീഷ്, സി.കെ.ടെസ്, ബാബു വികാസ്, ബി.അനിൽകുമാർ, സ്വപ്ന എസ്.കുഴിത്തടത്തിൽ, ബി.ശശികുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സി.പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.വിനോദ് സ്വാഗതവും ഖജാൻജി സുജിത്ത് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.