rama
ശാന്തിതീരം അഭയ കേന്ദ്രത്തിലെ സാംസ്കാരിക സമ്മേളനം പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. രാമാദേവി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : നന്മ ചാരിറ്റബിൾ ഫൗണ്ടേഷന്റെ മാലൂർ വട്ടക്കാലയിൽ പ്രവർത്തിക്കുന്ന ശാന്തിതീരം അഭയ കേന്ദ്രത്തിൽ 28-ാം ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും നടന്നു. നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ വി.പി. ബീജയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.രമാദേവി ഉദ്ഘാടനം ചെയ്തു. എയിം ഫോർട്ട് ഇന്റർനാഷണൽ ഡയറക്ടർ റോയി അകമുറ്റത്ത് പ്രതിഭകളെ ആദരിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ, സാമൂഹ്യ പ്രവർത്തകനും നാടൻപാട്ടുകാരനുമായ മണികണ്ഠൻ വയനാട്, ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ കുമാരി ആര്യ, ആര്യയുടെ പിതാവും എഴുത്തുകാരനുമായ എ. കെ. ജി.സജി, മാവേലി വേഷധാരി സുനിൽ കുമാർ , നാടക നടി രജനി, ജൂനിയർ സാംബശിവൻ ടി.ഡി. സുഗതൻ കോട്ടയം, ജീവകാരുണ്യ പ്രവർത്തകൻ സുബി ചേകം, സംഗീത വിദ്യാർത്ഥി സുമിഷ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാന്തിതീരത്തെ അമ്മമാർക്കും സ്റ്റാഫുകൾക്കുമുള്ള സമ്മാനദാനവും ട്രോഫിയും പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാലൂർ മസൂദ് ഖാൻ വിതരണം ചെയ്തു. നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എ.കെ.കടമ്പാട്ട്, പൊതുപ്രവർത്തകൻ മീനം രാജേഷ്, ആര്യ ബി. കടമ്പാട്ട്, അനുജ, ശ്യാംലാൽ എന്നിവർ സംസാരിച്ചു.