pooja
എസ്.എൻ.ഡി.പി യോഗം 751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ നടന്ന എഴുത്തിനിരുത്ത്

പത്തനാപുരം : എസ്.എൻ.ഡി.പി യോഗം 751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് നടന്നു. തുടർന്ന് നടന്ന

പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് ആർ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതം പറഞ്ഞു. പത്തനാപുരം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഗണേഷ് മുഖ്യപ്രഭാഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ട്രഷറർ മിനി പ്രസാദ്, മുതിർന്ന അംഗം പൊന്നമ്മ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാഖാവൈസ് പ്രസിഡന്റ് സോണി ശ്രീകുമാർ നന്ദി പറഞ്ഞു.