കരുനാഗപ്പള്ളി: എനിക്കും എന്റെ നാടിനും വേണ്ടി ഞാൻ ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തി കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് എസ്.ഐ ഉത്തരകുട്ടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഇ.ഒ ശ്രീജ, ഹെഡ്മിസ്ട്രസ് ഗീത, എൻ.സി.ശ്രീകുമാർ, സലീന, കബീർ, സുജാത എന്നിവർ സംസാരിച്ചു.