കരുനാഗപ്പള്ളി : ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്നും അക്രമവാസനയിൽ നിന്നും പുത്തൻ തലമുറയെ പിൻതിരിപ്പിക്കാൻ വിദ്യാർത്ഥികളെ ഗാന്ധിയൻ ആദർശങ്ങളിലേക്ക് അടുപ്പിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ അകത്തോട്ട് രാമചന്ദ്രൻപിള്ള അഭിപ്രായപ്പെട്ടു. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പുന്നക്കുളം സംസ്കൃത യു.പി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. എം.സി ചെയർമാൻ കെ.എസ്. പുരം സുധീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശവും പ്രദർശിപ്പിച്ചു. സ്കൂളും പരിസരവും ശുചീകരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ സത്താർ, സജീവ്, നിസാം, വഹാബ്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.